80ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിൽ‌ പ്രധാനമന്ത്രി പതാക ഉയർത്തും

news image
Aug 15, 2026, 2:02 am GMT+0000 payyolionline.in

ദില്ലി: രാജ്യത്തിൻറെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയിൽ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. പതാക ഉയർത്തുന്നതിനോടൊപ്പം 21 ആചാരവെടികൾ മുഴക്കും. ദേശീയ പതാകയേന്തിയ MI 17 വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നാലെ ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കും. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ചരിത്രത്തിലാദ്യമായാണ് ഇന്ന് ചെങ്കോട്ടയിൽ വന്ദേ മാതരം ആലപിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഭാഷിണി AI സാങ്കേതികവിദ്യ ഉപയോഗിക്കും. ചെങ്കോട്ടയിലെ അതിഥികൾക്കുള്ള ഇരിപ്പിട മേഖലകൾക്ക് ഇത്തവണ ഇന്ത്യയിലെ വിവിധ കായലുകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തും. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും. സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങുകളിലും സ്കൂളുകളിലും വന്ദേമാതരം ഉണ്ടായിരിക്കില്ല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe