അമ്പലമുക്ക് വളവിൽ പിക്കപ്പ് വാൻ മറിഞ്ഞ് ആറുപേർക്ക് പരിക്ക്

news image
Apr 24, 2026, 3:44 am GMT+0000 payyolionline.in

താമരശ്ശേരി : സിമന്റ് കട്ടകളുമായി സംസ്ഥാനപാതയിലൂടെ ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ കൂടത്തായി പാലത്തിനുസമീപം താമരശ്ശേരി അമ്പലമുക്ക് വളവിൽ മറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിനായിരുന്നു അപകടം.

റോഡിലേക്ക് മറിഞ്ഞ വാഹനത്തിന്റെ കാബിനിന് അകത്തും കട്ടകൾവെച്ച പുറകുവശത്തുമായി ഇരുന്നിരുന്ന ആറു പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തിൽപ്പെട്ട വാഹനം റോഡിൽനിന്ന് മാറ്റുന്നത് വരെ ഈ ഭാഗത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. താമരശ്ശേരി ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe