അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവം; 24 ന് ഇരട്ട തായമ്പക

news image
Dec 23, 2025, 4:03 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നാളെ ഡിസംബർ 24 ന് ക്ഷേത്രത്തിൽ വൈകുന്നേരം ആറുമണിക്ക് ടീം കളരിപ്പടി ഒരുക്കുന്ന കാഞ്ഞിലശേരി വിനോദ് മാരാറും, വിഷ്ണു കൊരയങ്ങാടും ചേർന്ന് അവതരിപ്പിക്കുന്ന ‘ഇരട്ട തായമ്പക’  നടക്കും .  ശേഷം നടനം കളരിപ്പടി അവതരിപ്പിക്കുന്ന ‘ഫ്യൂഷൻ തിരുവാതിര’.

25 നു രാവിലെ 10 ന് കലാമണ്ഡലം നന്ദകുമാർ അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ, 12 മണിക്ക് പ്രസാദഊട്ട്, തുടർന്ന് മൂന്നുമണിക്ക് ആഘോഷ വരവുകൾ , 6 മണിക്ക് ദീപാരാധന എന്നിവ നടക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe