‘ഇന്നും കരണ്ട് പോകും’; രാത്രിയിൽ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി

news image
Jul 14, 2026, 12:51 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർദ്ധച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്.
ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.
ഇന്നത്തെ വൈദ്യുതി ഉപഭോഗം 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം വേണ്ടിവരും. വൈകുന്നേരം പീക്ക് സമയത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണമാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe