എ.ഐ.എൽ.യു പയ്യോളി യൂണിറ്റ് സമ്മേളനം ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

news image
Sep 12, 2026, 1:23 pm GMT+0000 payyolionline.in

പയ്യോളി: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പയ്യോളി യൂണിറ്റ് സമ്മേളനം അഡ്വ. കെ.പി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അഭിഭാഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകി. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സ്മിത ഇയും ബാർ കൗൺസിൽ അംഗം അഡ്വ. ജയദീപും സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ 11 അംഗ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. അഭിഭാഷക സമൂഹത്തിന്റെ ക്ഷേമത്തിനും നീതി, സമത്വം, നിയമ സംരക്ഷണം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe