ഒരു ദിവസം മൂന്ന് ഉദ്ഘാടനം: കോട്ടക്കൽ ഒന്നാം ഡിവിഷനിൽ വികസന പെരുമഴ തീർത്ത് നഗരസഭ

news image
Sep 23, 2025, 2:30 pm GMT+0000 payyolionline.in

പയ്യോളി: യു ഡി എഫ് ഭരിക്കുന്ന  പയ്യോളി നഗരസഭയിലെ കോട്ടക്കൽ ഒന്നാം ഡിവിഷനിൽ ഒരു ദിവസം മൂന്നു പദ്ധതികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് ജനശ്രദ്ധ നേടിയിരിക്കുകയാണ്  നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹ്മാനും എൽ. ജി എം എൽ സംസ്ഥാന സെക്രട്ടറി കൂടിയായ ഡിവിഷൻ കൗൺസിലർ സുജല ചെത്തിലും.
20 ലക്ഷം രൂപ ചിലവഴിച്ചു പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്ന കുഞ്ഞാലിമരക്കാർ ബോട്ട് ജെട്ടി പദ്ധതി ടൂറിസം പ്രോജക്ടിൻ്റെ ഭാഗമായുള്ള പുനർനിർമ്മാണ പ്രവർത്തനോത്ഘാടനം, കോട്ടത്താഴ നടപ്പാത ഉദ്ഘാടനം, കോട്ടക്കൽ 23ാം നമ്പർ അംഗനവാടിക്ക് മുകളിൽ
ഓഫീസ്&കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം എന്നിങ്ങനെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടന പരിപാടികൾ ആണ് ഒന്നാം ഡിവിഷനിൽ ഒരു ദിവസം നടത്തിയത്.

പയ്യോളി കോട്ടക്കൽ ഒന്നാം ഡിവിഷനിലെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

 

ഡിവിഷൻ കൌൺസിലർ സുജല ചെത്തിൽ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവിനർ പി.കുഞ്ഞാമു സ്വാഗതം പറഞ്ഞു. ഡിവിഷൻ കൌൺസിലറെ മുൻസിപ്പൽ ചെയർമാൻ
പൊന്നാട അണിയിച്ചു. രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി. സദകത്തുള്ള, പി.ടി ബിന്ദു,
പി.വി രാമകൃഷ്ണൻ , പി.വി സുജിത്ത് , പി. മുഹമ്മദ്, സാഹിറകോട്ടക്കൽ, ടി.കെ ഷൈല ,
എന്നിവ ആശംസകൾ നേർന്നു. സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി. പി.പി സലീം, പി.വി മുനീർ
എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും സദസ്സിന് കുളിർമയേകി.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe