പയ്യോളി : സമഗ്ര ശിക്ഷ കേരള- ദേശീയ അടിസ്ഥാനത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ ഉത്സവ് മേലടി ബി ആർ സി തല മത്സരം പ്രശസ്ത ഗായിക സുസ്മിത ഉദ്ഘാടനം ചെയ്തു.
ബി ആർ സി തലം മുതൽ ദേശീയ തലം വരെ പ്രാദേശിക കലകളും ക്ലാസിക്കൽ കലകളും പ്രദർശിപ്പിക്കാനുള്ള വലിയ സാധ്യതയാണ് കലാ ഉത്സവിലൂടെ ലഭിക്കുന്നത്. മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ആർ സി ട്രെയിനർമാരായ കെ.സുനിൽ കുമാർ, പി അനീഷ് , സി. ആർ സി കോർഡിനേറ്റർമ്മാരായ അബ്ദുൾ അസീസ്, എ അഭിജിത്ത് , കെ നജിയ , അമൃത എന്നിവർ സംസാരിച്ചു