“കാലം” നവാഗത വിദ്യാർത്ഥി സംഗമങ്ങൾക്ക് നന്തി കവലാട് തുടക്കമായി

news image
Dec 16, 2024, 3:02 pm GMT+0000 payyolionline.in

 

നന്തി ബസാർ: ലോകത്ത് നടക്കുന്ന എല്ലാ മാറ്റങ്ങളും,വിപ്ലവങ്ങൾക്കും നേതൃത്വം നൽകുന്നത് വിദ്യാർത്ഥികളെണെന്നും, കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിൽ പക്വമായി ഇടപെടണമെന്നും, എല്ലാ അനീതിയോടും, നീതി നിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാടങ്ങൾക്ക് വിദ്യാർത്ഥികൾ നേതൃത്വം നൽകണമെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി പറഞ്ഞു.
ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ കേരള സംസ്ഥാനമാകെ നടത്തപ്പെടുന്ന
‘കാലം”നവാഗത സംഗമം കവലാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ ശിബിൽ പുറക്കാട് അദ്ധ്യക്ഷനായി.  എം എസ് എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം മുഖ്യാതിഥിയായി.
ചെങ്ങാട്ട്കാവ്‌’ പഞ്ചായത്ത് ലീഗ് സെക്രട്ടറി ലത്തീഫ് കവലാട്, സി. വി ആലിക്കുട്ടി സാഹിബ്‌, എസ് ടി യു മണ്ഡലം നേതാവ് റാഫി കെ. ഖത്തർ കെ എം സി സി നേതാവ് ലത്തീഫ് വി,എം . റിയാസ് പി. കെ , എം എസ് എഫ് മണ്ഡലം ഭാരവാഹികളായ ഫസീഹ് സി, ഇല്യാസ് കവലാട് ,റഫ്ഷാദ് വലിയമങ്ങാട്, സജാദ് പയ്യോളി, റാഷിദ്‌ വേങ്ങളം, തുഫൈൽ വരിക്കോളി, ഷാനിബ് തിക്കോടി, നബീഹ് കൊയിലാണ്ടി, സാംസരിച്ചു. ശാഖ പ്രസിഡന്റ്‌ നിഹാദ്, ഫാരിസ്, സിദാൻ, നിഹാൽ, ആദിൽ നേതൃത്വം നൽകി.സിഫാദ് ഇല്ലത്ത് സ്വാഗതവും
മുബാരിസ് കവലാട് നന്ദിയും പറഞ്ഞു.

Wa0136 Photo: സമദ് നടേരി ഉൽഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe