പയ്യോളി: കീഴൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അന്സ്മരണവും പുഷ്പാർച്ചനയും നടത്തി. കെ. പി. സി. സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കിഴക്കയിൽ അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ മുജേഷ് ശാസ്ത്രി ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ. ടി സിന്ധു, മോളി എം ടി,
അൻവർ കായിരികണ്ടി, എഞ്ഞിലാടി അഹമ്മദ്, വടക്കയിൽ ഷഫീഖ്, എൻ എം മനോജ് , കെ ശശികുമാർ, എം. ടി രാഘവൻ, കെ. പി ശശിധരൻ എന്നിവർ സംസാരിച്ചു.
