കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; ഭക്തിനിർഭരമായി ആചാര വരവുകൾ- ചിത്രങ്ങൾ

news image
Dec 16, 2023, 4:24 pm GMT+0000 payyolionline.in

പയ്യോളി: കഴിഞ്ഞ ആറ് ദിവസമായി നടന്നുവരുന്ന കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളുടെ പര്യവസാനിച്ചു. കാലത്ത് കണികാണിക്കൽ തുടർന്ന് ഓട്ടം തുള്ളൽ, ഉച്ചയ്ക്ക് പ്രസാദ് സദ്യ, വൈകിട്ട് കലാമണ്ഡലം സനൂപം സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം മേളം, നാദസ്വര മേളം, വിവിധ സമുദായങ്ങളുടെ ആചാര വരവുകളായ അരയന്മാരുടെ കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, ഇളനീർ വരവ്, കാരക്കെട്ട് വരവ് എന്നിവ ക്ഷേത്ര സന്നിധിയിൽ എത്തിയതോടെ ക്ഷേത്ര സങ്കേതം ഭക്തജന നിബിഡമായി.

 

 

 

വൈകിട്ട് കൊങ്ങന്നൂർ ഭഗവതിയുടെ എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെ ആറാട്ട് എഴുന്നള്ളത്ത് ആരംഭിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, കാഞ്ഞിലശ്ശേരി വിനോദ് കലാമണ്ഡലം ശിവദാസ് എന്നിവർ മേള പ്രമാണികളായി. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിയതോടെ പിലാത്തറമേളം ആരംഭിച്ചു. മേളത്തിന് മുൻപും ശേഷവും കീഴൂർ ചൊവ്വ വയലിൽ കരിമരുന്ന് പ്രയോഗം നടത്തി.

ആറാട്ട് എഴുന്നള്ളത്ത് പൂവെടിത്തറയിൽ എത്തിയതോടെ പാണ്ടിമേളം പഞ്ചവാദ്യം നാദസ്വരം കേളിക്കൈ കൊമ്പുപറ്റ് കുഴൽപ്പറ്റ എന്നിവയ്ക്ക് ശേഷം പൂവെടി എന്ന അപൂർവ്വ വെടിക്കെട്ട് അരങ്ങേറി.
തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് കണ്ണംകുളം ആറാട്ടുകടവിൽ പൂർണ്ണ വാദ്യ മേളസമേതം കുളിച്ചാറാടിക്കൽ ചടങ്ങ് നടത്തി. ചടങ്ങിന് തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe