കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ആചാര ചടങ്ങുകൾക്ക് നാളെ തുടക്കം

news image
Nov 10, 2025, 3:00 pm GMT+0000 payyolionline.in

പയ്യോളി: കിഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. നാളെ കാലത്ത് ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കുള്ള ‘നെല്ല് അളവ്’ ചടങ്ങ് നടക്കും. തുടർന്ന് ക്ഷേത്ര നടയിൽ ഭക്തജനങ്ങളുടെ കൂട്ട പ്രാർത്ഥന നടക്കും. 15ന് വൈകിട്ട് ക്ഷേത്രത്തിലെ തിരുവായുധം പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനുള്ള അനുവാദം വാങ്ങൽ ചടങ്ങ് ആയ വെറ്റിലക്കെട്ടുവെപ്പ് നടക്കും.

 

16ന് കാലത്ത് കലശാഭിഷേകവും, വിശേഷാൽ പൂജകളും, വൈകീട്ട് ചെട്ടിത്തറയിലേക്ക് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പും തുടർന്ന് മുല്ലക്കൽ പാട്ടും നടക്കും. 17ന് കാലത്ത് ഭണ്ഡാരം വെപ്പും വൈകീട്ട് കീഴൂരിൽ ഇളനീർ കൊടുക്കൽ ചടങ്ങും നടക്കും. വൃശ്ചികം ഒന്നു മുതൽ 25 ദിവസം ഭക്തജനങ്ങളുടെ വഴിപാടായ നിറമാലയും വിളക്കിൻ എഴുന്നള്ളിപ്പും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe