കൊയിലാണ്ടി: പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മട്ടന്നൂർ സ്വദേശികളായ ശിവ പ്രസാദത്തിൽ രമണി(55), ഓമന( 50), ശരിൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ ഇന്നു രാവിലെ 6-15 ഓടെയായിരുന്നു അപകടം.

വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎൽ 007 ബിആർ- 0803 നമ്പർ കാറും , കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലെക്ക് പോകുകയായിരുന്ന കെഎൽ 11 ബിഎം 5309 ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് കാറിനെ വേർപെടുത്തിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും, പിക്കപ്പിന്റെ മുൻഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത സ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
