കൊയിലാണ്ടി : കേന്ദ്രസർക്കാരിന്റെ വസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള ഓഫീസ് ഓഫ് ഡെവലപ്പ്മെന്റ് കമ്മിഷണർ (ഹാൻഡിക്രാഫ്റ്റ്സ്), ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ, തൃശൂർ ഓഫീസ് നടത്തുന്ന രണ്ടു മാസത്തെ ഡിസൈൻ & ടെക്നോളജി വർക്ക്ഷോപ്പ് കോഴിക്കോട് ഡിസ്ട്രിക്റ്റ് ഹാൻഡിക്രാഫ്റ്റ്സ് ആർട്ടിസാൻസ് കോഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയിൽ ആരംഭിച്ചു.
ഡിപ്പാർട്മെന്റിന്റെ നാഷണൽ ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സ്കീമിൽ ഉൾപ്പെട്ട ഈ വർക്ക്ഷോപ്പിൽ ജിഐ ടാഗ് ലഭിച്ചിട്ടുള്ള ബ്രാസ്സ് (പിത്തള) ബ്രോയ്ടെർഡ് കോകോനട്ട് ഷെൽ ക്രാഫ്റ്റിൽ 30 പേർക്ക് രണ്ടു മാസം സൗജന്യ ഡിസൈൻ പരിശീലനം നൽകും. സൊസൈറ്റി പ്രസിഡന്റ് ശ്രീ രാമദാസ് തൈക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
തൃശൂർ ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ദർശന രാഘവൻ അധ്യക്ഷയായി.ഹാൻഡിക്രാഫ്റ്റ്സ് പ്രൊമോഷൻ ഓഫീസർ ചന്ദ്രകാന്താ സാഹ, ഡിസൈനർ ആനന്ദ് ബാജ്പായി, സൊസൈറ്റി ഡയറക്ടർ ശ്രീ ശശീന്ദ്രൻ ടി എ, മാസ്റ്റർ ട്രൈനർ ശ്രീ പ്രഭാകരൻ, എന്നിവർ ആശംസയർപ്പിച്ചു. കരകൗശല കലാകാരികളായ 30 സ്ത്രീകൾ പങ്കെടുത്തു.