കൊല്ലം അംബ തിയേറ്റേഴ്സിന്റ വാർഷിക പൊതുയോഗം

news image
May 26, 2025, 2:45 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം അംബ തിയേറ്റേഴ്സിന്റ വാർഷിക പൊതുയോഗം നടത്തി. അംബയുടെ 52 വർഷം പൂർത്തിയാക്കുന്ന വേളയിൽ ലഹരിക്കെതിരെ വീടുകൾ കയറി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുകയെന്ന പരിപാടിക്ക് രൂപം നൽകി. പോലിസ്, എക്സൈസ്, ആരോഗ്യവകുപ്പ്, നഗരസഭ ആശവർക്കേഴ്സ്, അംഗനവാടി പ്രവർത്തകരെ  ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസുകൾ നടത്തും.

അംബയുടെ പ്രശസ്തമായ ഓണാഘോഷം വീണ്ടും അവതരിപ്പിക്കുക, പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടുക എന്നീ പരിപാടിക്ക് രൂപം നൽകി. വാർഷിക യോഗത്തിൽ പുതിയ അംഗങ്ങൾക്ക് അംഗത്വവും നൽകി. സംഗീതം, ഡാൻസ്, നാടക അഭിനയം, ചിത്രകല ക്ലാസ്സുകൾ തുടങ്ങാൻ തീരുമാന മുണ്ടായി. യോഗത്തിൽ കെ. യം. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ മേപ്പയിൽ, സി. വി. രാഘവൻ , ശശികണ്ണാടിക്കൽ, രമണി മീത്തൽ, ടി.പി.രാധമണി, ശശി. യം കെ . മോഹനൻ വി, വി. കെ. ദാമോദരൻ കുനിയിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe