കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം

news image
Sep 14, 2025, 12:42 pm GMT+0000 payyolionline.in

 

പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ പി പി അബ്ദുറഹിമാൻ അദ്ദേഹത്തിന്റെ മാതപിതാക്കളുടെ പേരിൽ നിർമ്മിച്ചു നൽകിയ ഓപ്പൺ സ്റ്റേജ് പാറന്നൂർ അബ്ദുൽ ജലീൽ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ് മുഹമ്മദ്‌ നസീർ അസ്ഹരി ഉസ്താദ് പ്രാർത്ഥന നടത്തി. സ്വാഗത സംഘം ചെയർമാൻ ബി എം ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.

5 ദിവസങ്ങളിലായി നടന്ന നബിദിന പരിപാടികളിൽ മദ്രസ ഉപദേശക സമിതി ചെയർമാൻ പി അസ്സൈനാർ മാസ്റ്റർ പതാക ഉയർത്തി. അൽ ഹാഫിള് സകരിയ ഖാസിമി കാഞ്ഞാർ മത പ്രഭാഷണം നടത്തി.കൺവീനർ ഹർഷിദ് വി ടി, മഹല്ല് പ്രസിഡണ്ട്‌ സി പി സദഖത്തുള്ള, മദ്രസ പ്രസിഡന്റ്‌ പി കുഞ്ഞാമു, കൗൺസിലർ പി മുഹമ്മദ്‌ അഷ്‌റഫ്‌, ട്രഷറർ പി ഹാഷിം, പി പി മമ്മു, പി പി അബ്ദുറഹിമാൻ, വി പി കുഞ്ഞുഉസ്താദ്, പി സി മുഹമ്മദലി, ഷഹബാസ് എം, മുസ്തഫ ടി പി, ഫസൽ ഡി എ, എന്നിവർ സംസാരിച്ചു. മദ്രസ സെക്രട്ടറി മുഹമ്മദ്‌ റിയാസ് പി കെ സ്വാഗതവും മുറാദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe