പയ്യോളി: യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാൽ അധ്യക്ഷനായ ചടങ്ങിൽ ഇ.കെ. ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. ക്വട്ടേഷൻ സംഘങ്ങളെ കൊലപാതക രാഷ്ട്രീയത്തിനു സിപിഎം പ്രേരിപ്പിക്കുന്നത് നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
പ്രവീൺ നടുക്കുടി ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി.എൻ.എം. മനോജ്, ഇ.കെ. ബിജു, അശ്വിൻ കെ.ടി. എന്നിവർ പ്രസംഗിച്ചു. എം. ജിതിൻ, ദേവജിത് മനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിപിൻ വേലായുധൻ സ്വാഗതവും അർജുൻ പുത്തുക്കാട് നന്ദിയും രേഖപ്പെടുത്തി.