കർക്കിടക വാവ് ബലികർമ്മം :ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കും

news image
Jul 13, 2023, 4:27 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലികർമ്മം ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ജൂലൈ 17 ന് തിങ്കളാഴ്ച ഴ്ച പുലർച്ചെ 5മണിമുതൽ നടത്തുന്നതാണ്. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വര്ഷങ്ങളായ് നടത്തപ്പടുന്ന ബലികർമ്മം നടത്തുന്നതിന് വിപുലമായ സൌകര്യങ്ങളാണ് ഇത്തവണ സംഘാടകർ ഏർപ്പെടുത്തിയിട്ടുള്ളത്.

ബാലികർമ്മങ്ങൾക്കു സ്രേഷ്ടമായി അറിയപ്പെടുന്ന ഇവിടെ ബലിതർപ്പണത്തിനായി നിരവധി ഏഴ് എത്താറുണ്ട്. കുറ്റിയാടി പുഴയുടെ തീരത്തായി സർഗ്ഗാലയ ബോട്ടുജെട്ടിക്കു സമീപത്തായി ഒരുക്കുന്ന ബലി തർപ്പണത്തിനായുള്ള സ്ഥലം പ്രത്യേക സുരക്ഷ വേലി കെട്ടി സുരക്ഷാ ഉറപ്പാക്കും. 250പേർക്ക് ഒരെ സമയത്ത് ബലിതർപ്പണത്തിന് ഉള്ള സൌകര്യം ഉണ്ട്.വാഹനത്തിൽ എത്തുന്നവർക്ക് വിശാലമായ പാർക്കിങ് സൗകര്യവും സർഗ്ഗാലയ അധികൃതരുമായി സഹകരിച്ചു ഏർപ്പെടുത്തും.പ്രത്യേക സുരക്ഷാ വളണ്ടിയർ മാരുടെ സേവനവും ഉണ്ടായിരിക്കും.

വസ്ത്രം മാറാനും കുളിക്കാനുമായി സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളുംഉണ്ടാവും. ക്ഷേത്രം മേൽ ശാന്തി ഉണ്ണി ശാന്തി കാർമ്മികത്വം വഹിക്കും. ബലികർമ്മത്തിന് ആവശ്യമായ ദ്രവ്യങ്ങൾ ബലിക്കടവിലുള്ള കൌണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.ബലിതർപ്പണത്തിനെത്തുന്നർക്കുള്ള സൗകര്യങ്ങൾക്കായി ക്ഷേത്രത്തിൽ വിലമായ സംഘടക സമിതിയുമുണ്ട്. പുഴയോരത്തെ ബലികർമ്മം കഴിഞ്ഞു ക്ഷേതത്തിലെലേക്കെത്തുന്നവർക്കു ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം പ്രസിഡന്റ് പി.എൻ.അനികുമാർ,സെക്രട്ടറി വിജയൻ മാസ്റ്റർ എന്നിവർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe