ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജിഎച്ച്എസ് വൻമുഖം കടലൂരിൽ നടത്തുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, സുജ, നിഷ, റീന, വസന്ത എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഹരിത സാക്ഷ്യം പരിപാടി നടത്തിയത്.

മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി.
സ്വയം നിർമ്മിച്ച പേപ്പർ ബാഗുകളും ഫലവൃക്ഷത്തൈകളും ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദ്യാർത്ഥികൾ സമ്മാനിച്ചു.
പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ നേതൃത്വം നൽകിയ ചടങ്ങിൽ മൂടാടി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി സത്യൻ അധ്യക്ഷത വഹിച്ചു.
