നന്തി ബസാർ : ചിങ്ങപുരം ഹൈസ്കൂളിൽ സ്വാതന്ത്ര്യ സമര പോരാളി സി.കെ.ഗോവിന്ദൻ നായരുടെ (സികെജി )പ്രതിമ എംപി.ഷാഫി പറമ്പിൽ അനാച്ഛാദനം ചെയ്തു. കുട്ടികൾക്കുള്ള പാർക്ക് & ജിം ഉദ്ഘാടനവും നടന്നു. പി.ടി.എ. പ്രസിഡണ്ട് ലിനീഷ് തട്ടാരി അദ്ധ്യക്ഷനായി. പ്രതിഭകൾക്കുള്ള അനുമോദനവും ഉണ്ടായിരുന്നു.

ചിങ്ങപുരത്ത് സി.കെ.ജി പ്രതിമ ഷാഫി പറമ്പിൽ എം.പി.അനാച്ഛാദനം ചെയ്യുന്നു
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ പ്രതിഭകളെ ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ വി.പി.ദുൽഖിഫിൽ, ബ്ലോക് മെമ്പർ സുഹറഖാദർ , ടി.കെ.ഭാസ്കരൻ , ടി.എം റജുല, ഇ.സുരേഷ് ബാബു, ടി.ഒ.സജിത, ടി.വി ധന്യ, ടി.സതീഷ് ബാബു സംസാരിച്ചു. പ്രിൻസിപ്പൽ പി.ശ്യാമള സ്വാഗതവും ആർ.എസ് രജീഷ് നന്ദിയും പറഞ്ഞു.