പയ്യോളി: ജനപക്ഷ വികസന നയം പയ്യോളി നഗരസഭയിൽ നടപ്പാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ തെരഞ്ഞെടുപ്പ് കൺവൻഷൻ പയ്യോളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷത്തോളമായി നടപ്പാക്കി വരുന്ന ഈ നയം ലോകത്തിന് മാതൃകയായിരിക്കുകയാണ്. അതിദാരിദ്ര്യം പൂർണമായും ഈ സർക്കാർ തുടച്ചു മാറ്റി. ഈ നയം പ്രാവർത്തികമാക്കാൻ എൽഡിഎഫിനു മാത്രമെ കഴിയുകയുള്ള എന്നും എളമരം കരീം പറഞ്ഞു. ആർജെഡി നേതാവ് പി ടി രാഘവൻ അധ്യക്ഷനായി.

പയ്യോളി നഗരസഭ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു.

നഗരസഭയിലെ 37 ഡിവിഷനുകളിൽ മൽസരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ സിപിഐഎം ഏരിയ സെക്രട്ടറി എം പി ഷിബു പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളെ എൽഡിഎഫ് നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ പി ദാമോദരൻ, അഡ്വ.സുനിൽ മോഹൻ, എ വി ബാലകൃഷ്ണൻ, ഖാലിദ് പയ്യോളി, കെ കെ ബാബു എന്നിവർ സംസാരിച്ചു. ടി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ചെയർമാൻ കൊളാവിപ്പാലം രാജൻ, കൺവീനർ ടി അരവിന്ദാക്ഷൻ, ട്രഷറർ ടി ചന്തു എന്നിവരടങ്ങിയ 501 അംഗ കമ്മിറ്റിയെ കൺവൻഷൻ തെരഞ്ഞെടുത്തു. സ്ഥാനാർത്ഥികൾ : ഡിവിഷൻ നമ്പർ ക്രമത്തിൽ – 2 ഉഷ വളപ്പിൽ, 3 കെ കെ ഷൈജ , 4 ടി എം വിവേക്, 5 കെ ജയകൃഷ്ണൻ, 6 കെ രജീഷ്, 7 രാജേഷ് കൊമ്മണത്ത്, 8 മഹി ജഎളോടി, 9 പി ജി ഗിനിഷ, 10 കുറ്റിക്കാ ട്ടിൽ വിനോദൻ,11 സാലിഹ കോലാരിക്ക ണ്ടി,12 കെ റസിയ, 13 ഷൈമ മണന്തല, 14 കെ പി ഇന്ദിര, 15 ഷൈനി സോണി, 16 ശ്വാജി, 17 എം വി ബാബു , 18 ടി ടി മല്ലിക , 19 പി കെ ഷൈന, 20 മന്നച്ചം വീട്ടിൽ ആബിദ്, 21 കെ കെ പ്രേമൻ, 22 കുൽസു റാഷിദ്, 23 എസ് കെ പുഷ്പലത, 24 എ വി അശ്വി ൻ , 25 ഷമീമ റിഷാദ്, 26 പി വി സാരംഗ് , 27 സാലിഹ, 28 പി ടി പ്രസീത, 29 ഷൈമ ശ്രീജു , 30 ഷർമിനഷംസീർ, 31 മനിഷ സുജു , 32 കെ ബീന, 33 മിഥുൻ അറുവയിൽ , 34 പി വി നിധീഷ്, 35 എൻ ടി നിഹാൽ , 36 ടി മിനിഷ, 37 ചെറിയാവി സുരേഷ് ബാബു എന്നിവരാണ്. ഒന്നാം ഡിവിഷനിലെ സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുന്നതാണെന്ന് എൻഡിഎഫ് കൺവീനർ അറിയിച്ചു.
