ജനഹൃദയങ്ങളിൽ ഇടംനേടിയ തിക്കോടിയിലെ മുൻ പോസ്റ്റ്മാൻ കെ. ബാലകൃഷ്ണൻ അന്തരിച്ചു

news image
Jun 7, 2026, 3:24 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി, കടലൂർ മേഖലകളിൽ ദീർഘകാലം പോസ്റ്റ്മാനായി സേവനമനുഷ്ഠിച്ച കെ. ബാലകൃഷ്ണൻ അന്തരിച്ചു. കൃത്യനിഷ്ഠയും സത്യസന്ധതയും ഉത്തരവാദിത്വബോധവും കൊണ്ട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രിയങ്കരനായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം.
ബാലകൃഷ്ണന്റെ സവിശേഷമായ സ്വഭാവഗുണങ്ങളും ജനങ്ങളോടുള്ള ഇടപെടലുകളും മുൻനിർത്തി, പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി 35 വർഷങ്ങൾക്ക് മുൻപ് രചിച്ച ‘സത്യവ്രതനുള്ള കത്തുകൾ’ എന്ന ചെറുകഥയിലെ കേന്ദ്രകഥാപാത്രത്തിന് ആധാരമാക്കിയത് ഇദ്ദേഹത്തെയായിരുന്നു.

ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അദ്ദേഹം പുലർത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ മുൻനിർത്തി, രണ്ടു വർഷം മുമ്പ് വടകര കീഴൽ മുക്കിലുള്ള തേലപുറത്ത് വീട്ടിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ നാട്ടുകാർ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe