ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധം; കോട്ടക്കലിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ

news image
Jul 27, 2025, 4:04 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി നഗരസഭ കുടുംബാരോഗ്യ കേന്ദ്രം ഇരിങ്ങൽ – കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി പേവിഷബാധ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി.

കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കു വേണ്ടി നടത്തിയ സെമിനാറിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ വി രജിഷ, പി കെ ഷാജി , ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആശ ജി നായർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
സി.ഡി.എസ് ചെയർ പേഴ്സൺ പി.പി. രമ്യ  അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പ്രമീള, സരള എന്നിവർ സംസാരിച്ചു. സാമൂഹ്യ ഉപസമിതി കൺവീനർ റമീന ഹമീദ് സ്വാഗതവും സ്വാതി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe