ജെ സി ഐ പയ്യോളി ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നാളെ

news image
Nov 21, 2025, 1:22 pm GMT+0000 payyolionline.in

പയ്യോളി: ജെ സി ഐ പയ്യോളി ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നാളെ വൈകീട്ട് 06.30 ന് അകലാപ്പുഴ കായൽ കഫെ ഓഡിറ്റോറിയത്തിൽ നടക്കും.  പ്രസിഡന്റ്‌ ആയി കെ ടി കെ ബിജിത്ത് സ്ഥാനമേൽക്കും, സെക്രട്ടറി കെ ഉല്ലേഖ്, ട്രഷററായി കെ വി വിഷ്ണുദാസ്, വൈസ് പ്രസിഡന്റുമാരായി സുംതാഖ് ജയിസിൻ ഋഷിനോവ്, സി കെ സിജിലേഷ്, പി നവീൻ, കെ സി ഷിബു, അഖിൽ രവീന്ദ്രൻ, അർജുൻ കൃഷ്ണ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

പരിപാടിയിൽ മുഖ്യ അഥിതിയായി ജെസിഐ യുടെ പാസ്റ്റ് സോൺ പ്രസിഡന്റും നാഷണൽ ഡയറക്ടറുമായ രാകേഷ് നായറും, വിശിഷ്ടാതിഥിയായി സോൺ പ്രസിഡന്റ്‌ ജെ ബി ഗോകുലും, സോൺ വൈസ് പ്രസിഡന്റ്‌ കെ സനീഷ്, ജെ കോം ചെയർമാനായ അജീഷ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

മികച്ച യുവ സംരംഭകനുള്ള അവാർഡ് കെ പി അനൂപ് ലാൽ (പ്രോപ്പർട്ടി ബോസ്സ് കാലിക്കറ്റ്‌), മികച്ച സംരഭകനുള്ള കമൽ പത്ര അവാർഡ് സുംതാഖ് ജയിസിൻ ഋഷിനോവ്( സർദാർ ഒപ്റ്റിക്കൽക്സ് പയ്യോളി ), സല്യൂട്ട് ദി സ്ലൈന്റ് സ്റ്റാർ അവാർഡ് അജിത് കുമാർ പി, സല്യൂട്ട് ദി ടീച്ചർ അവാർഡ് ടി സതീഷ് ബാബു ( സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം ) എന്നിവരെ ചടങ്ങിൽ ആദരിക്കും.

സികെജി മെമോറിയൽ ഹയർസെക്കന്ററി സ്കൂളിൽ കുട്ടിക്കൂട്ടം നേഴ്സറി കല്ലോത്സവം , മെഗാ മെഡിക്കൽ ക്യാമ്പ്, നേത്രപരിശോധന ക്യാമ്പ് , ജീവിതശൈലി രോഗനിർണയ ക്യാമ്പ് , സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ, പോലീസുമായി സഹകരിച്ചു ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, സൈൻ ബോർഡുകൾ,  ⁠സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന പരിശീലന ക്ലാസുകളും പ്രസംഗ പരിശീലന ക്ലാസുകളും സംഘടിപ്പിക്കും.
⁠തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന ക്ലാസുകൾ, സംരംഭകത്വ പരിശീലനങ്ങളും നടത്തും.
കീഴൂർ ഉത്സവത്തിന് 24*7 കെയർ ആൻഡ് ക്യുയർ പയ്യോളിയും ജെ സി ഐ പയ്യോളി ടൌൺ സംയുക്തമായി എമർജൻസി മെഡിക്കൽ ഹെല്പ് ലൈൻ സ്റ്റാളും നടത്തും.

പത്ര സമ്മേളനത്തിൽ പ്രസിഡന്റ്‌ പി ടി ശരത്ത്, സെക്രട്ടറി ഡിഎം നിധിൻ തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്‌ കെ ടി കെ ബിജിത്ത്, സെക്രട്ടറി ഉല്ലേഖ്, പ്രോഗ്രാം ഡയറക്ടർ സുംതാഖ് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe