തിക്കോടി : കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിവിധ വാർഡുകളിലെ കടലോരം ശുചീകരിച്ചു. ശുചിത്വ സാഗരം – സുന്ദര തീരം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ശുചീകരണമാണ് നടന്നത്. കല്ലകം ബീച്ചിൽ നടന്ന ഉദ്ഘാടന പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ അധ്യക്ഷൻ ആർ. വിശ്വൻ ഉദ്ഘാടനം ചെയ്തു.
ഹരിത കർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കോസ്റ്റൽ പോലീസ്, തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ പങ്കാളികളായി. വാർഡ് മെമ്പർ വി.കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ എൻ.എം.ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, എഎസ്ഐ കോസ്റ്റൽ പോലീസ് സരിത , അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സബിത, ഫിഷറീസ്പ്രൊമോട്ടർ ഗായത്രി, സാഗർമിത്ര ആദിത്യ എന്നിവർ പങ്കെടുത്തു. ചടങ്ങിന് എ എഫ് ഇ ഒ സബിത സ്വാഗതവും സാഗർ മിത്ര അനൂപ് നന്ദിയും പറഞ്ഞു.