തിക്കോടി : തിക്കോടി ടൗണിൽ ദേശീയപാതയിൽ പൊടി ശല്യം രൂക്ഷം. മഴ മാറി വെയിൽ തെളിഞ്ഞതോടെ പൊടി ശല്യം രൂക്ഷമായി. അടിയന്തിരമായി പൊടിശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾ ഇപ്പോൾ ദേശീയപാതയിലൂടെയാണ് കടന്നുപോകുന്നത് , ആഴ്ചകൾക്ക് മുമ്പ് സർവീസ് റോഡിലൂടെയായിരുന്നു വാഹനങ്ങൾ കടന്നു പോയിരുന്നത്. ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയത് ഈ ഭാഗത്തെ ഗതാഗത കുരുക്കിന് ആശ്വാസമായിട്ടുണ്ട്.