തിക്കോടിയിൽ അടിപ്പാത നിർമാണവും ബിനാമി ഷോപ്പുകളുടെ നിയന്ത്രണവും ആവശ്യം ; കെഎസ്ബിഎ 56-ാം വാർഷിക സമ്മേളനം

news image
Oct 7, 2024, 3:42 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിൽ തിക്കോടിയിൽ അടിപ്പാത വേണമെന്ന് നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുക, അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് ബിനാമി ഷോപ്പുകൾ തുറന്നുകൊണ്ട് പരമ്പരാഗതമായി  തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ബാർബർ തൊഴിലാളികളെയും കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിയിടുന്ന ഷോപ്പുകളെ നിയന്ത്രിക്കുക, കെ എസ് ബി എ 56 മത് വാർഷിക കൊയിലാണ്ടി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

പയ്യോളിയിൽ  നടന്ന താലൂക്ക് സമ്മേളനത്തിൽ  (പി.കെ.നാണു നഗർ) പ്രസിഡണ്ട് കെ ടി ഷാജിയുടെ അധ്യക്ഷതയിൽ ജില്ലയുടെ പ്രസിഡണ്ട് ആനന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സെക്രട്ടറി കെ കെ രവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി കെ പി സജീവൻ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ട്രഷറർ വി  ശശിവരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

 

ജില്ലയുടെ വൈസ് പ്രസിഡണ്ട് കെ പി നാരായണൻ, ജില്ലാ ജോയിൻ സെക്രട്ടറി എംപ്രസീൽ, സംസ്ഥാന കമ്മിറ്റി അംഗം കെ പി രമേശൻ, ജില്ലാ കമ്മിറ്റി അംഗം കെ കെ ബാബുരാജ് , ലേഡി ബ്യൂട്ടീഷൻ ജില്ല പ്രസിഡണ്ടും  ഷിന്ദു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ കെ ശശി നന്ദി പറഞ്ഞു. താലൂക്ക് ഭാരവാഹികൾ താലൂക്ക് പ്രസിഡണ്ടായി എം പ്രസീൽ, വൈസ് പ്രസിഡണ്ട്മാർ ദേവാനന്ദൻ കെ ടി മനോജ് കുമാർ, താലൂക്ക് സെക്രട്ടറി കെ മുരളീധരൻ, ജോയിൻ സെക്രട്ടറിമാർ കെ ടി ഷാജി, കെ എസ് രാജീവൻ, ഖജാൻജിവി ശശി എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe