തിക്കോടി: കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി “ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്- ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്”എന്ന മുദ്രാവാക്യമുയർത്തി എല്ലാ വില്ലേജ് മേഖല കേന്ദ്രങ്ങളിലും ഉള്ള ആത്മാഭിമാന സംഗമത്തിൻ്റെ ഭാഗമായി കെ എസ് കെ ടി യു തിക്കോടി മേഖലാ കമ്മിറ്റി തിക്കോടി ടൗണിൽ സംഘടിപ്പിച്ച ‘ആത്മാഭിമാന സംഗമം’ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.
കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ ഡി ദീപ, കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗമായ എൻ സി മുസ്തഫ, സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റിയംഗം കളത്തിൽ ബിജു എന്നിവർ സംസാരിച്ചു. പി.കെ ശശികുമാർ സ്വാഗതവും കെ കെ രാജൻ അധ്യക്ഷനുമായി.