തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘സംരഭക സഭ’ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി വ്യവസായ വികസന ഓഫീസർ വിപിൻദാസ് സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ.വിശ്വൻ, മെമ്പർ ബിനു കാരോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. സന്ദീപ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സരിത, രജീഷ് കെ എസ് ഇ ബി, അബ്ദുൾ മജീദ് കെ എസ് എസ് ഐ എ, ഫെഡറൽ ബാങ്ക് മാനേജർ ബിനോജ് തുടങ്ങിയവർ സംരംഭകരുമായി സംവദിക്കുകയും സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി 4 ലോൺ സാംഗ്ഷൻ ലറ്റർ,1 കെ സ്വിഫ്റ്റ് രജിസ്ട്രേഷൻ, 1 എം എസ് എം ഇ ഇൻഷൂറൻസ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഹസ്ബി ഇ സി നന്ദി പറഞ്ഞു.