പയ്യോളി: സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്നും, സർവ്വീസ് റോഡ് പൂർണ്ണമായി സം ഞ്ചാരയോഗ്യമാക്കണമെന്നും, പെൻഷൻ പരിഷ്ക്കരണം ഉടനെ പ്രാബല്യത്തിൽ വരുത്തണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്സ്.എസ്സ്.പി.യു ) ഇരിങ്ങൽ യൂനിറ്റ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പയ്യോളി നഗരസഭ കൗൺസിലർ കെ. കെ. സ്മിതേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് ബ്ലോക്ക് കമ്മിറ്റി അംഗം കെ.ടി ചന്ദ്രൻ അവതരിപ്പിച്ചു. കൈത്താങ്ങ് ധന സഹായം ബ്ലോക്ക് കമ്മിറ്റി അംഗം വി.പി. നാണു മാസ്റ്റർ വിതരണം ചെയ്തു. പുതിയ മെമ്പർമാരെ സംസ്ഥാന കൗൺസിൽ അംഗം വനജ സ്വീകരിച്ചു. മുതിർന്ന അംഗങ്ങളെ ജില്ലാ കൗൺസിൽ അംഗം എം.ടി.നാണു മാസ്റ്റർ ആദരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ , ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ.എം കുഞ്ഞിരാമൻ, ബ്ലോക്ക് കമ്മിറ്റി അംഗം കെ.വി.രാജൻ, ബ്ലോക്ക് കമ്മിറ്റി അംഗം കെ ധനഞ്ജയൻ എന്നിവർ സംസാരിച്ചു. വി.കെ നാസർ മാസ്റ്റർ സ്വാഗതവും പി. വി ബാബു നന്ദിയും പറഞ്ഞു.