മുചുകുന്ന്: നബിദിനത്തിന്റെ ഭാഗമായി നന്തി ദാറുസ്സലാം തർഖിയ എജ്യു വില്ലേജിൽ ദിക്റെ മീലാദ് കോൺഫറൻസ് വിവിധ പരിപാടികളായി സംഘടിപ്പിച്ചു. ഉസ്താദ് അസീസ് ദാരിമി പതാക ഉയർത്തി. തുടർന്ന് ഉസ്താദ് മുസ്തഫാ എളമ്പാറയുടെ നേതൃത്വത്തിൽ മീലാദ് റാലിയോടെ സമാരംഭം കുറിച്ച സംഗമം ഇശൽ വിരുന്ന്, തസ്ലീം ജൽസ, ബുർദ ആസ്വാദനം, മീലാദ് സന്ദേശം, മൗലിദ് പാരായണം, കൂട്ടു പ്രാർത്ഥന, അന്നദാനം തുടങ്ങി വിവിധയിനം പരിപാടികളിലായി പ്രൗഢമായി.
മുന്നൂറില്പരം ഹാഫിളുകൾ,ഉസ്താദുമാർ,പ്രാസ്ഥാനിക നേതാക്കൾ,രക്ഷിതാക്കൾ,അഭ്യുത യകാംക്ഷികൾ, പ്രദേശ മഹല്ല് ഭാരവാഹികൾ, നിവാസികൾ തുടങ്ങി അറുന്നൂറില്പരം ആളുകൾ പങ്കെടുത്തു.
നന്തി ദാറുസ്സലാം തർഖിയ എജ്യു വില്ലേജ് പ്രിൻസിപ്പാൾ ഉസ്താദ് ശകീർ ഹൈത്തമിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സമസ്ത കെന്ദ്ര മുശാവറ അംഗവും ജാമിഅ ദാറുസ്സലാം ജനറൽ സെക്രട്ടറിയുമായ ശൈഖുനാ എവി അബ്ദുൽ റഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഉസ്താദ് അസീസ് ദാരിമി, ഉസ്താദ് മുസ്തഫ എളമ്പാറ, ഉസ്താദ് അൻസ്വാരി ഗസ്സാലി, ഉസ്താദ് ഹംസ ദാരിമി, ഉസ്താദ് ബഷീർ ഫൈസി, ഉസ്താദ് ജാഫർ ഹൈതമി , ഉസ്താദ് അബൂബക്കർ ഫൈസി,ഉസ്താദ് ഹാഫിള് ഹൈതമി, ഉസ്താദ് ഫാരിസ് ബാഖവി, ഉസ്താദ് അൽത്താഫ് ഫൈസി,ഉസ്താദ് അഷ്ഫാഖ് തർഖവി,
ഉസ്താദ് ജുനൈദ് തർഖവി , ഉസ്താദ് ഫഹദ് തർഖവി, ഉസ്താദ് മുഷ്റഫ് തർഖവി, ആലിക്കുട്ടി ഹാജി , സഹദ് ഹാജി, ഖത്തീബ് ഫൈസി, അഹമദ് ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
ദാറുസ്സലാം മാനേജർ അഡ്വക്കറ്റ് ഇബ്രാഹിം പള്ളങ്കോട് സ്വാഗതവും അൻവാറുൽ ഹുദാ സ്റ്റുഡന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാഫിള് ഇസ്മാഈൽ നാട്ടിക നന്ദിയും പറഞ്ഞു.