നബിദിന പരിപാടി കാണാന്‍ മകനുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു;കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 39കാരന്‍ മരിച്ചു

news image
Sep 10, 2025, 11:13 am GMT+0000 payyolionline.in

മലപ്പുറം: വേങ്ങരയില്‍ നബിദിന പരിപാടി കാണാന്‍ മകനുമായി പോകവേ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പലപുറായ പാലേരി മുഹമ്മദ് കുട്ടി ബഖവിയുടെ മകന്‍ അബ്ദുല്‍ ജലീല്‍ (39) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. വാഹനം നിര്‍ത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാന്‍ മകനുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ബൈക്ക് അബ്ദുല്‍ ജലീലിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe