പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും

news image
Jul 5, 2025, 11:56 am GMT+0000 payyolionline.in

 

പയ്യോളി: കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പയ്യോളി നഗരസഭയുടെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. പയ്യോളി കൃഷിഭവൻ പരിസരത്ത് ആരംഭിച്ച ഞാറ്റുവേല ചന്ത  പയ്യോളി നഗരസഭ ചെയർമാൻ  വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിലിന്റെ അധ്യക്ഷത വഹിച്ചു . കൃഷി ഓഫീസർ പി. ഷിബിന  സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ആഫീസർ എസ് .സൈജു നന്ദിയും പറഞ്ഞു. പയ്യോളി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഹരിദാസൻ, കൗൺസിലർമാരായ   സി പി ഫാത്തിമ, ചെറിയാവി സുരേഷ് ബാബു, കാർഷിക വികസന സമിതി അംഗങ്ങളായ മൂസ മടിയേരി, കെ ടി കേളപ്പൻ, ബിനീഷ് കോട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കീഴരിയൂർ കാർഷിക കർമ്മസേനയുടെ സഹകരണത്തോടെയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. വിള ഇൻഷുറൻസ് വാരാച്ചരണത്തിന്റെ ഭാഗമായി വിള ഇൻഷുറൻസ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe