പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഡിജിറ്റൽ ബാങ്കിങ് ഉദ്ഘാടനം നാളെ

news image
May 21, 2026, 2:46 pm GMT+0000 payyolionline.in

പയ്യോളി: ബാങ്കിങ് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പൂർണ്ണമായ ഡിജിറ്റൽ സേവനങ്ങളുമായി പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്. യു.പി.ഐ (UPI), എ.ടി.എം (ATM), മൊബൈൽ ബാങ്കിങ് തുടങ്ങിയ അത്യാധുനിക സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് 22-ന് വൈകുന്നേരം 4 മണിക്ക് പയ്യോളി പെരുമാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ മുഖ്യാതിഥിയായിരിക്കും. മൊബൈൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം കൊയിലാണ്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നിർവ്വഹിക്കും.

ചടങ്ങിൽ പ്രമുഖ സഹകാരികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe