പയ്യോളി:മാസത്തിലേറെയായി അടച്ചുപൂട്ടിയ പയ്യോളി ജംങ്ഷൻ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്ന് പി ഡി പി പയ്യോളി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് കാൽ നടയായി വരുന്നവർക്ക് പോലും അടച്ചുപൂട്ടൽ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ജനങ്ങൾക്ക് വഴി നടക്കാൻ പോലും സൗകര്യം നൽകാതെ അടച്ചുപൂട്ടിയ ജംങ്ങ്ഷൻ
നിലവിൽ ഹൈവേയുടെ പ്രവർത്തനങ്ങൾ നടക്കാഞ്ഞിട്ട് പോലും തുറന്ന് കൊടുക്കാത്തത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നഗരസഭാ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും
പി ഡി പി ആവശ്യപ്പെട്ടു.
അടച്ചുപൂട്ടൽ അനന്തമായി നീളുന്നത് ബീച്ച് റോഡിലെ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചുണ്ടെന്നും അടിയന്തിര നടപടി കൈകൊള്ളണമെന്നും മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ടി പി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കെ സി ഷഫീഖ്, വി പി ഷംസുദ്ദീൻ,
ടി പി സിദ്ദീഖ്, എം സി മുഹമ്മദലി, വി പി സിദ്ദീഖ് എന്നിവർ സംസാരിച്ചു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            