പയ്യോളി: ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ ഔദ്യോഗിക ഭാഷ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കടലൂർ പൊയിൻ്റ് ലൈറ്റ് ഹൗസ് പരിധിയിൽ ഉൾപ്പെട്ട ജി.വി. എച്ച്.എസ്.എസ് പയ്യോളിയിൽ ഒൻപതാം ക്ലാസിലെയും, പ്ലസ് വൺ ക്ലാസിലെയും വിദ്യാർത്ഥികൾക്കായി ഹിന്ദി ഉപന്യാസ രചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.

ലൈറ്റ് ഹൗസ് ഭാരവാഹികളായ ഡെപ്യൂട്ടി ഡയറക്ടർ ജേക്കബ് സക്കറിയ, നോമിനേറ്റഡ് ഹിന്ദി ഓഫീസർ കെ. പഴനി മുത്തു എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ക്യാഷ് പ്രൈസും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 100 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.
