മേലടി ബ്ളോക്ക് പഞ്ചായത്ത് പട്ടികജാതി ഗുണഭോക്തൃ സംഗമവും ഉപഹാര സമര്‍പ്പണവും നടത്തി

news image
Jul 13, 2023, 11:42 am GMT+0000 payyolionline.in

പയ്യോളി: സംസ്ഥാന സർക്കാർ പട്ടികജാതി വികസനവകുപ്പ് മുഖേന നടത്തിവരുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി 2022 മുതൽ ആവിഷ്കരിച്ചു നടപ്പാക്കിയ സേഫ് (Secure Accomodation and Facility Enhancement) പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസനവകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റി ഭവനപൂർത്തീകരണം നിർവ്വഹിച്ച 27 ഗുണഭോക്താക്കള്ക്കുള്ള ഉപഹാര സമര്പ്പണവും 2023 ലെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃസംഗമവും മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്നു.

മുൻ സംസ്ഥാന തൊഴില് എക്സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന് എംഎൽഎ ഉപഹാര സമർപ്പണവും ഉദ്ഘാടനകര്മ്മവും നിര്വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടകയിൽ മുഖ്യാതിഥിയായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജന്, തുറയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാൻ ദിബിന, തിക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാന്ർഡിംഗ് കമ്മിറ്റി ചെയര്പേഴ്സൺ പ്രനില സത്യൻ, മേലടി ബ്ലോക്ക് വികസനസ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാൻ എം എം രവീന്ദ്രന്, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാൻ മഞ്ഞക്കുളം നാരായണൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാൻ ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ അഷീദ നടുക്കാട്ടിൽ, ശ്രീനിവാസൻ, രമ്യ എ പി, എം കെ, നിഷിത കെ കെ, തുറയൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സജിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ് എന്നിവർ ആശംസകൾ അര്പ്പിച്ചു. പരിപാടിക്ക് ബ്ലോക്ക് എസ്.സി ഡവലപ്പ്മെന്റ് ഓഫീസർ ടി. അബ്ദുൽ അസീസ് സ്വാഗതവും അക്രഡിറ്റഡ് എഞ്ചിനീയർ കൃഷ്ണേന്തു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe