എം.എ പൊളിറ്റിക്കൽ സയൻസ് എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്ക്: അഷ്ഫിന അഷ്‌റഫിനെ ആദരിച്ചു

news image
Jul 13, 2023, 11:46 am GMT+0000 payyolionline.in

നന്തി ബസാർ: കേരള യൂണിവേഴ്സിറ്റി എം.എ പൊളിറ്റിക്കൽ സയൻസ് എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ അഷ്ഫിന അഷ്‌റഫിനെ അവരുടെ വീട്ടിൽ വെച്ച് ഖത്തർ കെ.എം.സി.സി മൂടാടി പഞ്ചായത്ത് കമ്മിറ്റി മൊമന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ ഖത്തർ കെ എം സി സി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ പുറക്കാട് , മൂടാടിപഞ്ചായത്ത് കെ.എംസി.സി ജനറൽ സെക്രട്ടറി ഹാരിസ് തൊടുവയിൽ ,ഷഫീർ കോടിക്കൽ ,ജംഷാദ് പി.പി,ഷരീഫ് ,നാസിഫ് പള്ളിക്കര,കാസിം പള്ളിക്കര,സബാഹ്പയ്യോളി ,മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ അബൂബക്കർ ട്രഷറർ വർദ് അബ്ദുറഹമാൻ അഷ്ഫിനയുടെ പിതാവ് അഷ്റഫ് ഗുരുക്കൾ എന്നിവർ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe