പയ്യോളി റെയിൽവേ മേൽപ്പാലം ഉടൻ യാഥാർത്ഥ്യമാകും: പി.ടി. ഉഷ എം.പി.

news image
Jul 4, 2026, 3:17 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി റെയിൽവേ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയുമായി റെയിൽവേ മുന്നോട്ടുപോവുകയാണെന്ന് പി.ടി. ഉഷ എം.പി. അറിയിച്ചു. മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ള ശക്തമായ ഇടപെടലുകൾ താൻ നടത്തിവരികയാണെന്നും തന്നെ സന്ദർശിച്ച പയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘത്തെ എം.പി. ഉറപ്പുനൽകി.

മുൻസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞാമു, സി.എം. മനോജ് (മാതൃഭൂമി), ബഷീർ മേലടി (മുസ്ലിം ലീഗ്), കളത്തിൽ കാസിം (ആക്ഷൻ കമ്മിറ്റി), ബൈജു (ബി.ജെ.പി), രാജൻ കൊളാവിപ്പാലം (ആർ.ജെ.ഡി), ബിജിത്ത് (ആക്ഷൻ കമ്മിറ്റി), കെ.ടി. വിനോദൻ (കോൺഗ്രസ്), വി. ഫസീല (വനിതാ ലീഗ്) എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe