പയ്യോളി: സേക്രട്ട് ഹാർട്ട് യുപി സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ വാർഷിക പൊതുയോഗം നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നിർമ്മല മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡൻറ് പി എൻ വിനോദിന്റെ അധ്യക്ഷത വഹിച്ചു.
ഫാദർ അനിൽ സാൻജോസ് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.
ലിന്യ സ്വാഗതവും, സായിപ്രഭ നന്ദിയും രേഖപെടുത്തി. വാർഷിക പൊതുയോഗത്തിൽ 2025 -26
അദ്ധ്യയനവർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് എൻ കെ രമേശ്, വൈസ് പ്രസിഡൻറ് വിജി സുഹൈർ , മദർ പി ടി എ പ്രസിഡൻറ് തസ്ലീന എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡൻറ് എൻ കെ രമേശ്

വൈസ് പ്രസിഡൻറ് വിജി സുഹൈർ

മദർ പി ടി എ പ്രസിഡൻറ് തസ്ലീന