പയ്യോളിയില്‍ പ്രാർഥനകളോടെ ഗുരു സമാധി ദിനാചരണം ആചരിച്ചു

news image
Sep 22, 2024, 2:04 am GMT+0000 payyolionline.in

പയ്യോളി: ശ്രീ നാരായണഗുരുദേവന്റെ 97 മത് മഹാസമാധി ദിനം എസ്എൻഡിപി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ ദിനമായി ആചരിച്ചു. പയ്യോളി യൂണിയൻ ഗുരു മന്ദിരത്തിൽ കാലത്ത് അഷ്ടോത്തര നാമാർച്ചന, ഗുരു പുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു.

പ്രാർത്ഥനാ യോഗത്തിന് യൂണിയൻ വനിതാ സംഘം ഭാരവാഹികളായ വി.പി . ഇന്ദിരാ ദേവി, കെ സുമ, കെ എൻ ഓമന, സി പ്രസന്ന, എസ് കെ പുഷ്പലത, പിടി.രോഷിഎന്നിവർ നേതൃത്വം നൽകി.പൊതുസമ്മേളനം യൂണിയൻ പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി രമേശൻ കുറുമയിൽ,കൗൺസിൽ അംഗങ്ങളായ സുഭാഷ് കോമത്ത്, കെ എൻ രത്നാകരൻ,എം ടി വിനോദൻ,സി കെ മുരളി,യു അച്യുതൻ, എം ആർ കൃഷ്ണൻഎന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe