പയ്യോളി : പയ്യോളി നഗരസഭയുടെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ആശുപത്രി, അർബ്ബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ കുടുംബ രോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: എസ്. സുനിതയ്ക്ക് കിറ്റ് കൈമാറി. വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു.

ചെയർമാൻ വി.കെ അബ്ദുറഹിമാൻ മെഡിക്കൽ ഓഫീസർക്ക് ഓണക്കിറ്റ് കൈമാറുന്നു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം.ഹരിദാസ് , ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ്, മനോജ് കെ .പി , കൃഷ്ണരാജ് .എ, ബിന്ദു എം.ആർ , പാലിയേറ്റീവ് പ്രവർത്തകരായ ജിഷ ,റിനീഷ്, സുശീല എന്നിവർ സംബന്ധിച്ചു.