പയ്യോളിയിൽ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പി.ടി.ഉഷ എം.പി

news image
May 22, 2025, 12:45 pm GMT+0000 payyolionline.in

വടകര: വടകര റെയിൽവെ സ്റ്റേഷൻ ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാറിനെതിരെ പി.ടി.ഉഷ എം.പി.യുടെ രൂക്ഷ വിമർശനം. കേന്ദ്ര സർക്കാർ ഫണ്ട് പൂർണമായി അനുവദിച്ചിട്ടും. പയ്യോളി രണ്ടാം ഗേറ്റിൽ മേൽപാലത്തിന് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാൽ വികസനം വഴി മുട്ടി നിൽക്കുകയാണെന്ന് പിടി ഉഷ യോഗത്തിൽ തുറന്നടിച്ചു.

സംസ്ഥാനത്തെ റെയിൽവെ യാത്രക്കാരുടെ യാത്ര ക്ളേശം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. മേഖലയിലേക്ക് കൂടുതൽ ട്രയിനുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാറിനോട് റെയിൽവെ മന്ത്രാലയത്തോടും ആവശ്യപെട്ടിട്ടുണ്ട്. അനുഭാവ പൂർവ്വമായ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പി.ടി ഉഷ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe