പയ്യോളിയിൽ ലൈബ്രറി കൗൺസിൽ പ്രവർത്തക സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

news image
Dec 31, 2025, 5:04 pm GMT+0000 payyolionline.in

 

പയ്യോളി : ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രവർത്തക സംഗമവും പയ്യോളി നഗരസഭ കൗൺസിലർമാരായി തെരെഞ്ഞെടുക്കപ്പെട്ട മേഖലാ സമിതി മെമ്പർമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ ജയകൃഷ്ണൻ, രാജേഷ് കൊമ്മണത്ത്, പി എം ഹൈറുന്നീസ എന്നിവരെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും സ്വീകരിച്ചു.മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു.

ജില്ലാ കൗൺസിൽ അംഗം കെ വി രാജൻ വീശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തി. കെ വി ചന്ദ്രൻ,വി കെ നാസർ മാസ്റ്റർ, ചന്ദ്രൻ മുദ്ര, ഒ എൻ സുജീഷ്, റഷീദ് പാലേരി, കെ ശശാങ്കൻ, അനിൽകുമാർ കിഴുർ, എ ടി ചന്ദ്രൻ, എം ടി നാണുമാസ്റ്റർ, രാമചന്ദ്രൻ വിളയാട്ടൂർ, ദേവാനന്ദൻ ചേതന, കെ ടി രാജീവൻ, ജയൻ മൂരാട് സംസാരിച്ചു. നഗരസഭ കൗൺസിലർ മാരായി തിരഞ്ഞെടുക്കപ്പെട്ട മേഖലാ സമിതി കൺവീനർ കെ ജയകൃഷ്ണൻ, നളന്ദ ഗ്രന്ഥലയം സെക്രട്ടറി രാജേഷ് കൊമ്മണത്ത്,പൊതുജനവായനശാല പ്രവർത്തക സമിതി അംഗം പി എം ഹൈറുന്നീസ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe