പയ്യോളിയിൽ ശ്രീനാരായണ ഗ്രന്ഥാലയം വനിതാ ദിനാചരണവും മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണവും നടത്തി

news image
Mar 8, 2025, 2:53 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീനാരായണ ഗ്രന്ഥാലയം മേലടി യുടെ നേതൃത്വത്തിൽ മാർച്ച് 8 ന് വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യാപിച്ച് വരുന്ന മയക്ക്മരുന്നിൻ്റെയും മറ്റ് ലഹരി ഉപയോഗത്തിനെതിരെയും ബോധവൽക്കരണ ചർച്ച സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ.പി.ആതിര ഉദ്ഘാടനം ചെയ്തു.

എ.വി. ഷീബയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം.സി. പ്രസന്ന, വിജയി ടി.പി, സിന്ധു എം.സി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷിമിനി സ്വാഗതവും നീതു നന്ദിയും രേഖപ്പെടുത്തി. കെ.ജയകൃഷ്ണൻ, മേഖലാ സമിതി പ്രസിഡൻ്റ് ചന്ദ്രൻ മുദ്ര , സെക്രട്ടറി കെ.വി. ചന്ദ്രൻ, പ്രകാശ് പയ്യോളി, എം.സി. വിജയൻ എന്നിവർ ആശംസകൾ നേർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe