പയ്യോളിയിൽ സി.ഐ.ടി.യു ക്യൂബൻ ഐക്യദാർഢ്യ ഒപ്പുശേഖരണ ക്യാമ്പയിൻ

news image
Jul 1, 2026, 4:22 am GMT+0000 payyolionline.in

പയ്യോളി: സി.ഐ.ടി.യു അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന ക്യൂബൻ ഐക്യദാർഢ്യ ഒപ്പുശേഖരണ ക്യാമ്പയിൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നടന്നു. ക്യാമ്പയിന്റെ ഏരിയതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.കെ. മമ്മു നിർവഹിച്ചു.ഏരിയ പ്രസിഡന്റ് പി.വി. മനോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ, പി. ജനാർദ്ദനൻ, കെ.കെ. ഗണേശൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.കെ. ഷൈജു സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe