പയ്യോളി : വൻമുഖം-കീഴൂർ റോഡ് ബി.എം ആന്‍റ് ബി.സി നിലവാരത്തിലേക്കുയർത്തുന്നതിനായി 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരളത്തിലുടനീളം 46 റോഡുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് മാർച്ച് 3-ന് പുറത്തിറക്കിയ ഉത്തരവിലൂടെ 156.61 കോടി രൂപയുടെ ഭരണാനുമതിയാണ് അനുവദിച്ചത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ഏറെ ശോചനീയമായ അവസ്ഥയിലായിരുന്ന വൻമുഖം – കീഴൂർ റോഡ് ഉന്നതനിലവാരത്തിലേക്കുയർത്തുന്നതിനാണ് ഇപ്പോൾ 5 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. നിലവിൽ ഈ റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ് . ആവശ്യമായിടങ്ങളിൽ ഡ്രെയിനേജ് ഉൾപ്പെടെയുള്ള റോഡിൻ്റെ സാങ്കേതിക അനുമതി ഉടൻ തന്നെ ലഭിക്കും . അതിന് ശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പണിയാരംഭിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു. നന്തിയിൽ നിന്നും കീഴൂർ ഭാഗത്തേക്കുള്ള എളുപ്പ വഴി കൂടിയാണിത് .