പയ്യോളി: പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് എം.പി.ജിതേഷ് നികുംഞ്ജം, വിനയരാജ് മമ്മിളി, സദാനന്ദൻ കോമത്ത് വൈസ് പ്രഡിഡന്റുമാർ, പ്രമോദ് കുമാർ പാലടി സെക്രട്ടറി, രവീന്ദ്രൻ പുതിയോട്ടിൽ ഭാസ്ക്കരൻ മമ്മിളി ജോ: സെക്രട്ടറിമാർ, ബാബു താഴെ ഇല്ലത്ത് ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി.പ്രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജു കേളോത്ത്, നാരായണൻകുന്നമ്പത്ത്, രാജീവൻ ഒതയോത്ത്, ഷാജി പി.സി എന്നിവർ സംസാരിച്ചു. യോഗത്തിൽരാജേഷ് ബാബു മണ്ണാങ്കണ്ടി സ്വാഗതവും, സദാനന്ദൻകോമത്ത് നന്ദി പറഞ്ഞു