തിക്കോടി: കർഷക സംഘം പള്ളിക്കര മേഖല സമ്മേളനം സി കെ പ്രവീൺ കുമാർ നഗർ പള്ളിക്കര എ എൽ പി സ്ക്കൂളിൽ നടന്നു. സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പ്രനില സത്യൻ സ്വാഗതം പറഞ്ഞു.
പുതുക്കുടി ഹമീദ്, പ്രഭാകരൻ കൈനോളി, പ്രനില സത്യൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന നേതാവ് പ്രഭാകരൻ കൈനോളി പതാക ഉയർത്തി. സനൽ പുൽപ്പാണ്ടി രക്തസാക്ഷി പ്രമേയവും, കെ അലവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ രാജൻ, കേളപ്പൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ഹമീദ് പുതുക്കുടി, സെക്രട്ടറി എ വി ഷിബു, ട്രഷറർ പ്രഭാകരൻ കൈനോളി, വൈസ് പ്രസിഡന്റുമാരായി എം. സി നൗഷാദ്, ഗീത കേളോത്ത്, ജോയിന്റ് സെക്രട്ടറിമാരായി കെ അലവി, വിജയൻ ഇറ്റിപ്പുറത്ത് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിൽ കാർഷിക ക്ലാസ്സും മികച്ച കർഷകരെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.