തിക്കോടി: പള്ളിക്കര ചൈതന്യ സ്വയം സഹായ സംഘവും തണൽ വടകരയും സഹകരിച്ച് പള്ളിക്കര എ എൽ പി സ്കൂളിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ ഗംഗാധരൻ കൂത്തിലാട്ട് സ്വാഗതവും അജ്മൽ മാടായി അധ്യക്ഷതയും വഹിച്ചു. ഡോ. അരുണിമ ഗോപി, ഡോ. ഫാത്തിമ കണിയാരിക്കൽ, പ്രദീപ് വേണു മുടക്കാത്ത് എന്നിവർ ആശംസ പ്രസംഗവും നടത്തി.


