തിക്കോടി: ബാലസംഘം പള്ളിക്കര മേഖല സമ്മേളനം പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി അഭയ് രാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി. അനുശ്രീയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മേഖല സെക്രട്ടറി നിഹാല നൗഷാദ് സ്വാഗതം പറഞ്ഞു. ശേഷം ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാലസംഘം പയ്യോളി ഏരിയ സെക്രട്ടറി തേജു സുനിൽ, ഏരിയ കൺവീനർ ടി ഷീബ, മേഖല കൺവീനർ ജി കെ ബാബു, ബാലസംഘം മേഖല അക്കാദമിക് സമിതി അംഗം സി കെ രാജൻ,സി പി ഐ എം പള്ളിക്കര ലോക്കൽ സെക്രട്ടറി അനിൽ കരുവാണ്ടി എന്നിവർ സംസാരിച്ചു.
മേഖല സമ്മേളനത്തോടനുബന്ധിച്ചു നടന്ന ശാസ്ത്രത്തിലേക്ക് ഒരെത്തിനോട്ടം എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ കൊളാഷ് മത്സരത്തിൽ വിജയികളായ യൂണിറ്റുകൾക്ക് സമ്മാനങ്ങൾ നൽകി. സമ്മേളനം പുതിയ മേഖല സെക്രട്ടറി ആയി ടി. അനുശ്രീ യെയും പ്രസിഡന്റായി അഷിത ലക്ഷ്മിയേയും മേഖല കൺവീനർ ആയി ജി കെ ബാബുവിനെയും കോർഡിനേറ്റർ ആയി വിജിഷ അനിലിനെയും തിരഞ്ഞെടുത്തു. പരിപാടിക്ക് പുതിയ മേഖല പ്രസിഡന്റ് നന്ദി പറഞ്ഞു.